June 2
ജൂൺ 2 വെള്ളിയാഴ്ച ഇന്ന് ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് ആയിട്ടുള്ള പ്രിപ്പറേഷൻ ഡേ ആയിരുന്നു. പ്രതീക്ഷിതമായി കോളേജിൽ കറണ്ട് പോയി നമ്മൾക്ക് ക്ലാസുകളിൽ ഇരുന്ന് പഠിക്കുവാൻ സാധിച്ചില്ല. ഒരു സൊല്യൂഷൻ എന്നപോലെ നമ്മുടെ സ്വന്തം അധ്യാപകർ നമ്മളെ പ്രകൃതിയിലേക്ക് ഇറക്കി ക്ലാസുകൾ തുടർന്നു അത് പുതിയൊരു അനുഭവമായിരുന്നു നമ്മൾക്കെല്ലാവർക്കും. അന്നത്തെ ക്ലാസുകൾ നാച്ചുറൽ സയൻസുകാർക്ക് പൂർണ്ണമായി പങ്കെടുക്കുവാൻ ആയില്ല പ്രിൻസിപ്പൽ സാറിൻറെ സ്പെഷ്യൽ പെർമിഷനോടൊപ്പം നമ്മൾ റിസർച്ച് റൂം വൃത്തിയാക്കുവാനും അറേഞ്ച് ചെയ്യുവാനും ഉള്ള പ്രയത്നങ്ങൾ തുടങ്ങി ജൂൺ 5 ലേക്കുള്ള എല്ലാ പ്രവർത്തനങ്ങളും നമ്മൾ ആലാകുന്ന വിധം പൂർത്തിയാക്കി നമ്മൾ അന്ന് അഞ്ചുമണി കഴിഞ്ഞപ്പോൾ കോളേജിൽ നിന്നും വീടുകളിലേക്ക് തിരിച്ചു വളരെ ആകാംക്ഷ ഭരിതരായാണ് നമ്മൾ എല്ലാവരും വീടുകളിലേക്ക് മടങ്ങിയത്.