June 1
ഇന്ന് ജൂൺ 1 അധ്യയനം ആരംഭിച്ച ദിവസം. എൻറെ ജീവിതത്തിലെ പുതിയൊരു വർഷം ഇന്ന് തുടക്കം കുറിക്കുന്നു. ഇന്നെൻറെ ജന്മദിനം കൂടിയായിരുന്നു. വളരെയധികം സന്തോഷത്തോടെയാണ് ഞാൻ ഇന്ന് കോളേജിലേക്ക് എത്തിയത്. ആകാംക്ഷയോടെ ഞാൻ എൻറെ ക്ലാസിലേക്ക് കടന്നെത്തി. കൂട്ടുകാരെ എല്ലാം ഞാൻ കണ്ടു. എല്ലാ അധ്യാപകരെയും ഞാൻ കണ്ടു. എല്ലാവർക്കും ഞാൻ മിഠായികൾ നൽകി. ജൂൺ 5 ലോക ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നമ്മുടെ കോളേജിൽ വെച്ച് നടക്കുവാൻ പോകുന്നതിന്റെ എല്ലാ തയ്യാറെടുപ്പും നമ്മൾ നടത്തുകയായിരുന്നു. എല്ലാവരും ഒത്തൊരുമയോടെ ആ പരിപാടിയിലേക്ക് ഉള്ള ആവശ്യങ്ങൾ നിറവേറ്റാനായി തന്റെ പ്രയത്നങ്ങൾ ആരംഭിച്ചു തുടങ്ങി. രണ്ടാം സെമസ്റ്റർ നമ്മൾ വീണ്ടും പുനരാരംഭിച്ചു. തുറന്ന ദിവസമായതിനാൽ പഴയ കാര്യങ്ങളെല്ലാം ഒന്നുകൂടി ഓർമ്മപ്പെടുത്തി നമ്മുടെ അധ്യാപകർ. അന്ന് കുറച്ച് അധികനേരം നമ്മൾ കോളേജിൽ കഴിഞ്ഞതിനുശേഷം വീടുകളിലേക്ക് മടങ്ങി.