സന്തോഷപൂർവ്വം ഒരു ദിനം
ഇന്നലെ യൂണിവേഴ്സിറ്റി ഇൽ നടന്ന ഇലക്ഷനുമായി ബന്തപെട്ട് നമുക്ക് ഇന്ന് കോളേജ് അവധി ആയിരുന്നു.
കുറെ അധികം അധ്യനവുമായി ബന്തപെട്ട കാര്യങ്ങൽ പൂർത്തിയാക്കാം എന്നതിൽ എനിക്ക് വളരെ സന്തോഷം തോന്നി. എന്നാല് എനിക്ക് എൻ്റെ പ്രകൃതിയുമായി ചിലവഴിക്കാൻ ഒത്തിരി അധികം നിമിഷം കിട്ടി. കുറേ നാളായി ഞാൻ കാത്തിരുന്ന നിമിഷം എൻ്റെ വിവിധ ഇനം ചെടികൾ അവയുടെ മുള പൊട്ടി പുറത്ത് വന്നിരിക്കുന്നു.
അവയിൽ ഒന്ന് ഗരുഡക്കൊടി ഇന്ന് അന്യം നിന്ന് മറയുന്ന ചെടി. ഇനി അതിനെ സംരക്ഷിക്കുക എന്നത് എൻ്റെ വലിയ ഒരു കടമ ആയി തന്നെ കണക്കാക്കുന്നു.
അടുത്തത് msc യുടെ അവസാനം പോയ പഠനയാത്ര യുടെ ഭാഗമായി എനിക്ക് കിട്ടിയ ഒരു സ്ട്രോബെറി വിത്തിൽ നിന്നും അതിൻ്റെ തൈ വളർത്താൻ കഴികുയും അതിൻ്റെ ഭലം ലഭിക്കുകയും ചെയ്തു അത് എന്നെ വളരെ അധികം സന്തോഷപ്പെടത്തി.
ഇങ്ങനെ സമയം കടന്നു പോയി ഞൻ എൻ്റെ ജോലികൾ സമയബന്ധിതമായി ചെയ്തു തീർത്തു.