ചിന്താപൂർവമുള്ള നീക്കം

ഇന്നത്തെ നീക്കം അതീവ ശ്രദ്ധയോടെ ആയിരുന്നു. 
            നമ്മുടെ കോളേജ് സംഘടിപ്പിക്കുന്ന ഒരു ചെസ്സ് മത്സരം ഉണ്ടായിരുന്നു. പൊതുവേ കളിക്കാൻ അറിയില്ലെങ്കിലും അതെങ്ങനെ കളിക്കും എന്നും എന്തൊക്കെ ആണ് കളിയുടെ നിയമങ്ങൾ എന്നും അറിയാൻ വല്ലാത്ത ആകാംഷ ആയിരുന്നു. അതിനായി ഒരുപാട് അതികം ഒരുക്കങ്ങൾ ഒക്കെ ഞങൾ എല്ലാം നടത്തി. 
      അന്നേ ദിവസം വളരെ അധികം ആകാംഷയോടെ ഞങൾ കോളജ് കവാടം കടന്നെത്തി. അന്നേ ദിവസം ദൈവത്തിൽ അർപ്പിച്ച് കൊണ്ട് തുടക്കം. 9.30 ആൻസി മാം ക്ലാസ്സ് എടുത്തു. അതു കഴിഞ്ഞ് ജോജു സാറിൻ്റെ ക്ലാസ്സ് ആയിരുന്നൂ. സാറിൻ്റെ ക്ലാസ്സിൽ അലീനയുടെ സെമിനാർ ആയിരുന്നു. വളരെ മനോഹരമായി കമ്പ്യൂട്ടർ വൈറസ് എന്ന വിഷയം ഞങ്ങളിലേക് അലീന എത്തിച്ചു. 
     ഉച്ച കഴിഞ്ഞു വിവിധ ഗ്രൂപ്പുകളായി ചെസ്സ് മത്സരം ആരഭിച്ചു. അതീവ ശ്രദ്ധയോടെ ഉള്ള നീക്കങ്ങൾ ഞാൻ ഓരോ മത്സരത്തിലും കണ്ടൂ. കുറെ അധികം  എനിക്ക്  പുതുമ ഉള്ള കാര്യങ്ങൽ പഠിക്കാൻ സാധിച്ചു. കളികൾ അവസാനിച്ചു 3.30യോടെ. കോളേജ് തല വിജയികൾ ഇനി ചെസ്സ് ടൂർണമെൻ്റിനടെ തയ്യാറെടുപ്പ് തുടങ്ങി.

Popular posts from this blog

Day 12

22/11/2022

11/11/2022 freshers day