ചന്ദ്രകളഭം

ഇന്ന് എൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ദിനം ആയിരുന്നു.
മലയാളത്തിൻ്റെ സ്വന്തം വിപ്ലവ കവി എന്ന് അറിയപ്പെടുന്ന നമ്മുടെ പ്രിയ കവി ശ്രീ വയലാർ രാമവർമ്മയുടെ അനുസ്മരണ ദിനം. നമുക്ക് വേണ്ടി ധന്യമാക്കാനും അദ്ദേഹത്തിൻ്റെ ഓർമകൾ പങ്ക് വയ്ക്കുവനും നമ്മളോട് ഒരു സൗഹൃദ സംഭാഷണം നടത്തുവാനും പ്രിയ കവിയും, വയലാർ അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയ ശ്രീ സുമേഷ് കൃഷ്ണൻ എത്തിയിരുന്നു.
ഒരുപാട് രസകരമായ നിമിഷങ്ങളും അതേ സമയം ചിന്തിപ്പിക്കുന്ന ചില ഓർമപെടുതലുകളും അടങ്ങിയ ഒരു മനോഹരമായ സൗഹൃദ സംഭാഷണം. 
സമയം കടന്നു പോകുന്നത് ആരും അറിഞ്ഞിരുന്നില്ല. 3.30 കഴിഞ്ഞിട്ടും ആരും തിരക്കിട്ട പോയതും ഇല്ല. 
ഈടാവും ഒടുവിൽ നന്ദി പറഞ്ഞു കൊണ്ട് ഈ സംഭാഷണം അവസാനിക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആഹ്ലാദം അലയടിച്ചു. 
വയലാർ അനുസ്മരണവുമായി അനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ നമ്മുടെ വിജയികളെ കണ്ടെത്തി അവർക്കായി സമ്മാനങ്ങൾ നൽകുകയും ഉണ്ടായി.

Popular posts from this blog

Day 12

കേരളപിറവി ദിനം

Day 4