ശുഭദിനം

ഓർമകൾ ശിഥിലമാകവെ പൂവേ നിൻ്റെ ഇതൾ അത് ഉഴിയിൽ നുള്ളിയെറിയവെ 
ഓർക്കുന്നുവോ നിൻ്റെ പെറ്റമ്മയെ........ ഇന്നത്തെ തുടക്കം മനോഹരമായിരുന്നു. നല്ല മഴയോടൊപ്പം ആയിരുന്നു. മഴയുടെ കൂടെ നടന്ന്തുക്കുമ്പോൾ എന്നോടൊപ്പം നടക്കാൻ കുറേ അധികം സ്കൂൾ കുട്ടികൾ ഉണ്ടായിരുന്നു അവർ ഓടിയും മഴയത്ത് കളിച്ചഉമ് തങ്ങളുടെ സ്കൂളിലേക്ക് കയറുമ്പോൾ ഞാൻ എൻ്റെ കുട്ടിക്കാലവും ഓർത്തu പോയി. അതെ ഓർമകളുമായി എൻ്റെ കോളേജ് കവാടം കടന്നപ്പോൾ ഇവിടെ പ്രാർതനയുടെ സമയം ആയി ഞ്ങ്ങൾ ഒത്ത് ഒരുമയോടെ ഞ്ങ്ങളുടെ മനസ്സ് ഈശ്വരനിൽ അർപ്പിച്ച് കൊണ്ട് ഞങ്ങളുടെ ഇന്നത്തെ അധ്യയനം ആരംഭിച്ചു. ഞങ്ങളുടെ ആദ്യത്തെ സെഷൻ കൈകാര്യം ചെയ്തത് മായ മിസ്സ് ആയിരുന്നു. മിസ്സ് ഞങ്ങൾക്കായി കൂട്ടായ്മയുടെയും പരസ്പര സ്നേഹത്തിൻ്റെയും മഹത്വം മനസ്സിലാക്കി തന്നു. നമ്മൾക്ക് നമ്മുടെ കാഴ്ചപ്പാടുകൾ വ്യക്തമക്കാനുള്ള അവസരം നൽകി. ഞങ്ങളുടെ ഇടയിലെ NCC കേഡറ്റസിൻ്റെ അനുഭവങ്ങൾ ഞങ്ങളോട് പങ്കുവയ്പ്പിച്ചു, ഏതൊരു സാഹചര്യവും നേരിടാൻ നമ്മൾ സ്വയം നമ്മളെ ഒരുക്കേണ്ടത് ആവശയകതയാണെന്ന് എല്ലാവരും മനസ്സിലാക്കേണ്ടത് യേറ്റവും അത്യാവശ്യം ആണെന്നും നമ്മെ മനസില്ലക്കിച്ചു. ക്ലാസ്സ് പതിയെ മുന്നോട്ട് പോയി. യേറ്റവും ഒടുവിൽ നമ്മൽക്കിടയിലെ കുറച്ച്  സഹപാഠികളെ  കൊണ്ട് പാട്ടുകൾ പാടി ക്ലാസ്സ് മനോഹരമായി അവസാനിപ്പിച്ചു.
ഞങ്ങളുടെ അടുത്ത സെഷൻ എടുത്തത് ജോജു സാർ ആയിരുന്ന്, സാർ ടെക്നോളജി ഉപയോഗിച്ച് യേതോക്കെ വിധത്തിൽ പഠിക്കാം എന്ന് മനോഹരമായി നമ്മളെ മനസ്സിലാക്കി നൽകി.
അടുത്ത സെഷൻ നമ്മൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷം ആയിരുന്നു. അത് യോഗ ക്ലാസ്സ് ജോർജ് സാർ എടുത്തു നൽകി. ആദ്യം ഒരു warm up ആയിരുന്നു. അത് കഴിഞ്ഞ് പദ്മസനവും, വജ്രസനവും പഠിച്ചു പ്രാക്ടീസ് ചെയ്ത് നോക്കി. അവസാനം ശവാസനം അത് എല്ലാവരും ആസ്വധിച് ചെയ്തു. 
അതു കഴിഞ്ഞു ഓപ്ഷണൽ ക്ലാസ് ഷൈനി മാം ഒരു പ്രാർ തനയോടെ തുടക്കം വച്ച്. ശുഭ ചിന്തയിലൂടെ ആയിരുന്നു. 3.30 യോടെ ക്ലാസ്സുകൾ അവസാനിച്ചു നമ്മൾ വിട പറഞ്ഞു പിരിഞ്ഞൂ.

Popular posts from this blog

Day 12

22/11/2022

11/11/2022 freshers day